28 November Saturday

ജനകീയ പ്രതിഷേധം ഉയർത്തി തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

ബാർ കോഴ കൈപ്പറ്റിയ കോൺഗ്രസ്‌ നേതാക്കൾ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാളയത്ത് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
യുഡിഎഫ് ഭരണകാലത്ത് ബാർ ലൈസൻസ് ഫീസ്‌ കുറയ്‌ക്കാൻ കോഴ വാങ്ങിയ കോൺഗ്രസ്‌ നേതാക്കൾ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെമ്പാടും ഉജ്വല പ്രതിഷേധം.  സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്‌മകളിൽ ആയിരങ്ങൾ അണിനിരന്നു. പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല ഒരു കോടി രൂപയും വി എസ് ശിവകുമാർ എംഎൽഎ 25 ലക്ഷം രൂപയും കൈക്കൂലി വാങ്ങിയതായി ബാറുടമകളുടെ സംഘടനാ നേതാവ്‌ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇവർ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്. 
 
തിരുവനന്തപുരം നഗരസഭാ പരിധിയിൽ ബൂത്തുകൾ കേന്ദ്രീകരിച്ചും മറ്റിടങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ചുമായിരുന്നു പ്രതിഷേധം. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ഓരോ കേന്ദ്രത്തിലും അഞ്ചുപേർ വീതമാണ്‌ പങ്കെടുത്തത്‌.
 
പാളയത്ത് കൂട്ടായ്‌മ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ശിവൻകുട്ടി കൈതമുക്കിലും കോലിയക്കോട് കൃഷ്ണൻ നായർ വെഞ്ഞാറമൂട്ടിലും ടി എൻ സീമ ചാലയിലും പങ്കെടുത്തു. 
 
കാട്ടാക്കടയിൽ കാട്ടാക്കട ശശിയും വിതുരയിൽ വി കെ മധുവും കിളിമാനൂരിൽ ബി പി മുരളിയും നെയ്യാറ്റിൻകരയിൽ എൻ രതീന്ദ്രനും ആറ്റിങ്ങലിൽ ആർ രാമുവും തിരുമലയിൽ കെ സി വിക്രമനും നെടുമങ്ങാട്ട്‌  ചെറ്റച്ചൽ സഹദേവനും കൂട്ടായ്‌മകൾ ഉദ്‌ഘാടനം ചെയ്‌തു. കൂട്ടായ്മയിൽ പങ്കെടുത്ത മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ആനാവൂർ നാഗപ്പൻ അഭിവാദ്യം ചെയ്തു.
 
കഴക്കൂട്ടം ഏരിയയിലെ 260 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, ലോക്കൽ സെക്രട്ടറിമാരായ സ്റ്റാൻലി ഡിക്രൂസ്, കരിയം മോഹനൻ, ആർ ശ്രീകുമാർ, പി രാമഭദ്രൻ, വി സാംബശിവൻ, കാട്ടായികോണം ഡി രമേശൻ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
 
സിപിഐ എം ചാല ഏരിയയിൽ 161 കേന്ദ്രങ്ങളിൽ ധർണ  നടന്നു.  ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, അഡ്വ. പി രാമചന്ദ്രൻ നായർ, എസ് പുഷ്പലത, ചാല ഏരിയ സെക്രട്ടറി അഡ്വ.എസ് എ സുന്ദർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനം ചെയ്തു.
 
വഞ്ചിയൂർ ഏരിയയിൽ  113 ബൂത്ത് കേന്ദ്രങ്ങളിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൈതമുക്കിൽ സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മേയർ കെ ശ്രീകുമാർ,  ശിവദാസൻ, എൽ എസ് സാജു, ജേക്കബ് തോമസ്, എസ് അനിൽകുമാർ, വിജയൻ,  ഡി ആർ അനിൽ,  എം പി റസൽ,  കെ കൃഷ്ണകുമാർ, ബി രാമചന്ദ്രൻ, കെ വിദ്യാധരൻ,  ക്ലൈനസ് റൊസാരിയോ,  വി അജികുമാർ,  ടി രവീന്ദ്രൻ നായർ,  ആർ അശ്വനികുമാർ, കെ രാജേന്ദ്രബാബു,  കെ ശങ്കരൻകുട്ടി, വി എം ജയകുമാർ,  എസ് മോഹനൻ, കെ രവീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top