24 November Tuesday
മടവൂർപ്പാറ ടൂറിസം വികസനം

ഏറ്റെടുക്കുന്നത് 5 ഏക്കർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
തിരുവനന്തപുരം 
മടവൂർപ്പാറ ടൂറിസം വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുക സംസ്ഥാന ടൂറിസം വകുപ്പ് റവന്യു വകുപ്പിന് കൈമാറി. മടവൂർപ്പാറയെ പ്രധാന ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി  അഞ്ച്‌ ഏക്കറോളം ഭൂമി ഏറ്റെടുക്കും.
 
ഇതിന് 3.75 കോടി രൂപ സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. ഈ ഭൂമി കൂടി ലഭിക്കുമ്പോൾ പാർക്കിങ്, ടൂറിസം ഇൻഫർമേഷൻ ഓഫീസ്, ഓപ്പൺ സ്റ്റേജിലേക്കുള്ള റോഡ്, പാറയോട് ചേർന്ന ജലാശയത്തിൽ ബോട്ടിങ്, ജലാശയത്തിൽ കുട്ടവഞ്ചി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര സജ്ജീകരണങ്ങൾ, ട്രക്കിങ്, ക്ഷേത്രത്തിനു മുന്നിൽ ഒരേക്കറോളം വരുന്ന ഭൂമിയിൽ പൂന്തോട്ടം, ലൈറ്റ് ആൻഡ്‌ സൗണ്ട് ഷോ, നക്ഷത്ര വനം തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ഒരുക്കും.
 
സമുദ്രനിരപ്പിൽ നിന്നും 300 അടി ഉയരത്തിലുള്ള മടവൂർപ്പാറയിലാണ് ദക്ഷിണേന്ത്യയിലെ പ്രധാന ഗുഹാക്ഷേത്രങ്ങളിൽ ഒന്നുള്ളത്‌. മടവൂർപ്പാറയിൽ ഏഴ്‌ കോടിയുടെ വികസന പ്രവർത്തനം നടന്നുവരികയാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ വികസനവും നാട്ടുകാർക്ക് വരുമാനവും ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top