23 November Monday
വധശ്രമം

ക്വട്ടേഷൻ സംഘത്തിലെ നാലാമനും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
നെയ്യാറ്റിൻകര
വസ്തുതര്‍ക്കത്തി​ന്റെ പേരില്‍ ​​ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റിലായി. സംഘത്തിലെ ബാക്കിമൂന്നുപേര്‍ നേരത്തേ പിടിയിലായിരുന്നു. കഞ്ചാംപവഴിഞ്ഞി ഇളംതോട്ടംവിജയൻ (55) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നെയ്യാറ്റിൻകര സിഐ പി പ്രദീപകുമാരൻനായർ, എസ്ഐ ടിപി സെന്തിൽകുമാർ എന്നിവരാണ് പിടികൂടിയത്. 
 
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ നെല്ലിമൂട് സ്വദേശികളായ വിഷ്ണു, ബിനു, ശ്രീജിത് എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഒരു മതിൽ കെട്ട് സംബന്ധിച്ച് പാൽ കച്ചവടക്കാരനായ സെൽവരാജനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. 
 
വസ്തുവില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലവാസിയുമായി സെൽവരാജ് വഴക്കിട്ടിരുന്നു. ഇതി​ന്റെ പേരിൽ സെൽവരാജിനെ കൊല്ലാൻ ബിനുവിന് 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നൽകി. സെൽവരാജ് പുലർച്ചെ പാലുമായി സ്കൂട്ടറിൽ പോകുന്നതറിയാമായിരുന്ന പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
 
സെൽവരാജി​ന്റെ കൈകാലുകൾ തല്ലിയൊടിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. അന്ന് രാത്രിതന്നെ വീടുവളഞ്ഞ് മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top