28 November Monday

കടലിൽ കുടുങ്ങിയ 
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കാേവളം 
മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറെെൻ എൻഫാേഴ്സ്മെന്റ് രക്ഷപ്പെടുത്തി.  
വിഴിഞ്ഞം സ്വദേശി ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ വള്ളമാണ് പുല്ലുവിള ഭാഗത്ത് കടലിൽ കുടുങ്ങിയത്. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം മറെെൻ എൻഫോഴ്‌സെമെന്റിന്റെ നേതൃത്വത്തിൽ മറൈൻ ആംബുലൻസിൽ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ വള്ളത്തിലുണ്ടായിരുന്ന ആൻഡ്രൂസ് (58) സ്റ്റെർലിങ്‌ (58) തമിഴ്നാട്ടുകാരനായ ബൻസിഗർ (67) എന്നിവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. വള്ളവും കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.
മറെെൻ എൻഫോഴ്സ്മെന്റ് സിപിഒ അനിൽകുമാർ, ലെെഫ്‌ ഗാർഡുമാരായ ഷാജഹാൻ, വിത്സൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top