06 December Tuesday

വർക്കല സബ് ഡിവിഷൻ പാസിങ്‌ ഔട്ട് പരേഡ് ഞെക്കാട് സ്കൂളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
വർക്കല
വർക്കല സബ് ഡിവിഷൻ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതിയുടെ പാസിങ്‌ ഔട്ട് പരേഡ് ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വർക്കല സബ് ഡിവിഷൻ കീഴിലുള്ള ഞെക്കാട് ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, പാളയംകുന്ന് ഗവ. എച്ച്എസ്എസ്, നാവായിക്കുളം ഗവ. എച്ച്എസ്എസ്, കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ്, വക്കം ഗവ. വിഎച്ച്എസ് എസ്, ചെറുന്നിയൂർ ഗവ. എച്ച്എസ്എസ് എന്നീ സ്കൂളുകൾ പങ്കെടുത്ത  പാസിങ്‌ ഔട്ട് പരേഡിൽ സ്പീക്കർ എ എൻ ഷംസീർ സല്യൂട്ട് സ്വീകരിച്ചു.
ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. വി ജോയി എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ ഗീത നസീർ, വി പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്തംഗങ്ങൾ, വർക്കല ഡിവൈഎസ്പി പി നിയാസ്, തിരുവനന്തപുരം ജില്ലയുടെ നോഡൽ ഓഫീസർ വിഐ റാസിത്ത്, കല്ലമ്പലം എസ്എച്ച്ഒ വിജയരാഘവൻ, കടയ്ക്കാവൂർ എസ്എച്ച്ഒ  അജേഷ്, എഡിഎൻ ഒ അനിൽകുമാർ,  പ്രിൻസിപ്പൽമാർ,  ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top