24 October Saturday

എലിവേറ്റഡ് ഹൈവേ സർവീസ്‌ റോഡ്‌ ഒരു മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020

എലിവേറ്റഡ് ഹൈവേ നിർമാണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിലയിരുത്തുന്നു

കഴക്കൂട്ടം 
എലിവേറ്റഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ സർവീസ് റോഡ് നിർമിച്ച് ഗതാഗതം സുഗമമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേശീയപാത ഉദ്യോഗസ്ഥർ, നിർമാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവരുമായി നടത്തിയ അവലോകനയോഗത്തിന്‌ ശേഷമാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. ഒരാഴ്ചയ്ക്കകം വൈദ്യുത പോസ്റ്റുകളും ട്രാൻസ്‌ഫോമറുകളും മാറ്റും.
 
 റോഡിന്റെ ഇരുഭാഗത്തും ഓടനിർമിക്കാനുള്ള സ്ഥലം വിട്ടശേഷം ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡുകൾ നിർമിക്കും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്  തർക്കത്തെ തുടർന്ന് പൊളിച്ചു മാറ്റാത്ത ഒമ്പത്‌ കെട്ടിടങ്ങൾ ദേശീയപാത അതോറിറ്റി പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റും
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top