21 October Wednesday

ഇടവേളയ്‌ക്കുശേഷം വീണ്ടും അപകടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
കിളിമാനൂർ
ചെറിയൊരു ഇടവേളയ്‌ക്കുശേഷം കൂട്ടക്കുരുതിക്ക്‌ വേദിയായി സംസ്ഥാനപാത. തിങ്കളാഴ്ച പുരലർച്ചെ ഒന്നരയോടെ കാരേറ്റ് ജങ്‌ഷനുസമീപം കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് ചെറുപ്പക്കാരുടെ ജീവനാണ്‌ തൽക്ഷണം പൊലിഞ്ഞത്‌.
 
റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ആവശ്യത്തിനായി കൊട്ടാരക്കരയിൽ പോയി തിരികെ തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച നജീബുദ്ദീനും സുഹൃത്തുക്കളുമാണ് അപകടത്തിൽ പെട്ടത്. വാഹനം ഓടിച്ചിരുന്ന നജീമുദ്ദീൻ ഉറങ്ങിപ്പോയതാകും കാരണമെന്ന്‌ പൊലീസ് പറയുന്നു. ​ഗതാ​ഗതവകുപ്പിലെ വിദ​ഗ്ധരുടെ പരിശോധനയ്‌ക്കുശേഷമേ അപകടകാരണം ഉറപ്പിക്കാനാകൂ.
 
 പുലർച്ചെ ഒന്നരയോടെ ഇടിയുടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് കാറിനുള്ളിൽ ചോരയിൽ കുളിച്ച് പിടയുന്നവരെയാണ്‌. വെഞ്ഞാറമൂട്ടിൽനിന്ന്‌ എത്തിയ ഫയർഫോഴ്സ് സംഘമാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്‌. നിവാസ് ഒഴികെ മറ്റെല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
 
അപകടം തുടർക്കഥയായ ഈ റോഡിനെ അതീവസുരക്ഷാ ഇടനാഴിയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. തുടർന്ന്‌ ഇവിടെ അപകടം കുറവായിരുന്നു. അതിനിടയിലാണ്‌ നാടിനെ നടുക്കിയ സംഭവമുണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top