28 September Tuesday

കോവിഡ് പ്രതിരോധത്തിൽ വീഴ്ച; വക്കം
പഞ്ചായത്തിന്‌ മുന്നിൽ അനിശ്ചിതകാല സമരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

വക്കം പഞ്ചായത്തിന് മുന്നിലെ അനിശ്ചിതകാല സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

 

ആറ്റിങ്ങൽ
കോവിഡ്‌ പ്രതിരോധത്തിൽ വൻ വീഴ്‌ചവരുത്തിയ വക്കം പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി അനിശ്ചിതകാല സമരം ആരംഭിച്ചു. 200 കോവിഡ്‌ രോഗികളാണ്‌ നിലവിൽ പഞ്ചായത്തിലുള്ളത്‌. എന്നാൽ, ഇവർക്കുള്ള ഭക്ഷണംപോലും പഞ്ചായത്ത്‌ എത്തിക്കുന്നില്ല. 
ഡോക്‌ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ മനോനില തകർക്കുന്ന സമീപനമാണ്‌ പഞ്ചായത്ത്‌ അധികൃതർ സ്വീകരിക്കുന്നത്‌. ഇതിനെതിരെ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. എസ് വേണുജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജാ ബീഗം, ലോക്കൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കെ പ്രഭ കുമാർ, എ ആർ റസൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജെ സലിം, ആർ സോമനാഥൻ, എസ് പ്രകാശ്, കെ അനിരുദ്ധൻ, ഡി രഘുവരൻ, വി വീരബാഹു, കെ പ്രഭകുമാർ, എം വി ജയകുമാർ, എസ് അനിൽകുമാർ, കെ രാജേന്ദ്രൻ, ബി നൗഷാദ്, എ സുശീല, ന്യൂട്ടൺ അക്ബർ, ടി ഷാജു, എം അക്ബർഷ, എസ് സജീവ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top