12 July Sunday

മാസാണ്‌‌ ഈ പാട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

കെഎസ്ആർടിസി ബസിലെ യാത്രക്കാർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാലോട് ഡിപ്പോയിലെ ജീവനക്കാർ ഒരുക്കിയ ഗാനത്തിലെ രംഗം

പാലോട്
കോവിഡ് പ്രതിരോധത്തിനായി കെഎസ്ആർടിസി ബസിലെ യാത്രക്കാർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാലോട് ഡിപ്പോയിലെ ജീവനക്കാരൊരുക്കിയ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നു.ബസിൽ കയറുന്നതിന് മുമ്പ്‌ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക, മാസ്ക് ധരിച്ച് സാമൂഹ്യ അകലത്തോടെ സഞ്ചരിക്കുക, മാസ്‌ക്കുകൾ ബസിനുള്ളിൽ ഉപേക്ഷിക്കാതിരിക്കുക എന്നിങ്ങനെ യാത്രക്കാർ ശ്രദ്ധിക്കേണ്ടവയാണ് ഗാനത്തിലുള്ളത്. സർക്കാർ നിർദേശങ്ങൾ പാലിച്ച് ഒറ്റക്കെട്ടായ് നീങ്ങണമെന്നും ഗാനം ഓർമ്മിപ്പിക്കുന്നു. 
 
എം ആർ ശ്രീജേഷ് രചിച്ച് ആർ സന്തോഷ്‌കുമാർ പാടിയ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ അഭിനയിച്ചതും ഡിപ്പോയിലെ ജീവനക്കാരാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നിരവധിയാളുകളാണ് വീഡിയോ കണ്ടത്. സുവീൻ ഈണമിട്ട ഗാനത്തിന് ദൃശ്യഭാഷ്യമേകിയത് ശരത് നന്മ, വിഷ്ണുഗോപൻ എന്നിവരാണ്. 
പ്രധാന വാർത്തകൾ
 Top