07 June Sunday

‘സർക്കാരിന് നൂറ്റൊന്ന് വർഷം ആയുസ്സ്‌ മക്കളേ’

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

ബാലരാമപുരം

ഈ സർക്കാരിന് നൂറ്റൊന്ന് വർഷം ആയുസ്സ്‌ മക്കളേ ' ... ഇത് പറഞ്ഞ് തീരുംമുമ്പ് ഒരു മനുഷ്യായുസ്സു മുഴുവൻ  പ്രാരാബ്‌ധങ്ങൾകൊണ്ട് കരഞ്ഞ് കണ്ണീര് വറ്റിയ എൺപത്തെട്ടുകാരി കെ പാറുവിന്റെ കണ്ണിൽ കണ്ണീരിറ്റു. കൊറോണക്കാലത്ത്  രണ്ടുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തിയപ്പോൾ ബാലരാമപുരം അന്തിയൂർ വയലിൽ വീട്ടിൽ ആഹ്ലാദം.. മരുന്ന് വാങ്ങാൻ പണം കിട്ടിയെന്ന ആശ്വാസവും. ഭർത്താവ് കേശവന് തേങ്ങയിടലായിരുന്നു ജോലി. ഇളയ മകൾക്ക് ഒന്നര വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. തുടർന്നിങ്ങോട്ട് കഷ്ടപ്പാടിന്റെയും വറുതിയുടെയും നാളുകളായിരുന്നു. ആറു മക്കളെയും അല്ലലറിയിക്കാതെ വളർത്തി. പശുവിന് പുല്ലു പറിച്ചും ഓലമെടഞ്ഞുമാണ് മക്കളെ വളർത്തിയത്. കമ്യൂണിസ്റ്റ് സർക്കാര് വന്നശേഷം പെൻഷൻ കൂട്ടി തന്നെന്നും തീർത്താൽതീരാത്ത കടപ്പാടുണ്ടെന്നും പാറു പറഞ്ഞു. ബാലരാമപുരം സർവീസ് സഹകരണ ബാങ്കാണ് ക്ഷേമ പെൻഷൻ എത്തിക്കുന്നത്. ആറ് ജീവനക്കാർ കഴിഞ്ഞ രണ്ട് ദിവസമായി 1600 പേർക്ക് പെൻഷൻ വിതരണം പൂർത്തിയാക്കി. എം എച്ച് സാദിക്കലിയാണ് പാറുവിന് പെൻഷൻ എത്തിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top