01 April Wednesday
മരക്കുന്നം കുടിവെള്ളപദ്ധതി

അട്ടിമറിനീക്കത്തിനെതിരെ പ്രതിഷേധം ജ്വലിച്ചു

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

എൽഡിഎഫ്‌ ജനപ്രതിനിധികൾ സെക്രട്ടറിയറ്റിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം  
നെയ്യാർ ഡാമിനടുത്ത്‌ മരക്കുന്നത്തെ ജലഅതോറിറ്റിയുടെ കുടിവെള്ള പദ്ധതി തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ജ്വലിച്ചു. മരക്കുന്നത്തെ നിർദിഷ്ട കുടിവെള്ള- പദ്ധതി അട്ടിമറിക്കാനുള്ള ബിജെപി–- ആർഎസ്എസ് നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച രാവിലെ എൽഡിഎഫ്‌ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷനിലെ ജനപ്രതിനിധികളും രാഷ്ട്രീയ–- -സാമൂഹ്യ രംഗത്തെ പ്രമുഖരും സെക്രട്ടറിയറ്റിനു മുന്നിൽ ധർണ നടത്തി.
 
 രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന്‌ പ്രകടനമായാണ്‌ എൽഡിഎഫ്‌ നേതാക്കളും ജനപ്രതിനിധികളും സെക്രട്ടറിയറ്റ്‌ പടിക്കൽ ധർണയ്‌ക്ക്‌ എത്തിയത്‌. ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ  ഉദ്‌ഘാടനം ചെയ്‌തു. 
 
സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ജയൻബാബു, കോർപറേഷൻ കൗൺസിലർമാർ, ജില്ലയിലെ എൽഡിഎഫ്‌ നേതാക്കൾ എന്നിവർ ധർണയിൽ പങ്കെടുത്തു. മാങ്കോട്‌ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ഗൃണഭോക്തൃമേഖലകളിൽ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും ധർണ നടത്തി. 
 
പ്രധാന വാർത്തകൾ
 Top