നേമം
കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം നരുവാമൂട് ലോക്കൽ കമ്മിറ്റി ഇടയ്ക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എസ് കെ പ്രമോദ്, സുജിത്ത്കുമാർ, ശ്രീജിത്, ഇ ബി വിനോദ്കുമാർ എന്നിവർ സംസാരിച്ചു. നേമം ലോക്കലിലെ ധർണ ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. എം കെ നാസർ അധ്യക്ഷനായി. ആർ പ്രദീപ്കുമാർ, എ കമാൽ, വി എസ് ഷാജി, സുനിൽ എന്നിവർ സംസാരിച്ചു.
പാറശാല
സി പി ഐ എം പാറശാല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം കെഎസ് സുനിൽകുമാർ, ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ ബിജു, വൈ സതീഷ്, എസ് സുരേഷ്, ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വെള്ളറട
കേന്ദ്ര സർക്കാരിനെതിരേ സിപിഐ എം ആര്യൻ കോട് ലോക്കൽ കമ്മറ്റി ഒറ്റ ശേഖരമംഗലത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.വെള്ളറട ഏരിയാ സെക്രട്ടറി ഡികെ ശശി ,കെ എസ് മോഹനൻ ,ജിവൽ കുമാർ ,തുടലി സദാശിവൻ ,പശുവെണ്ണറ രാജേഷ് ,കെ കെ സജയൻ എന്നിവർ സംസാരിച്ചു.
വിളപ്പിൽ
ചെറിയകൊണ്ണി ലോക്കൽ കമ്മിറ്റി ബഹുജന ധർണ സംഘടിപ്പിച്ചു. ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജി എസ് ബിനു കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ പി ശിവജി, കെ സുകുമാരൻ, ബി ഷാജു, ആർ രാധാകൃഷ്ണൻ, സുരേഷ് എന്നിവർ സംസാരിച്ചു.
കാട്ടാക്കട
കാട്ടാക്കട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ സെക്രട്ടറി വി ജോയി എം എൽ എ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ ബീജു അധ്യക്ഷനായി. എം വേണു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ സാജു, എം എം ബഷീർ, കാട്ടാക്കട ഏരിയാ സെക്രട്ടറി കെ ഗിരി, ഏരിയാ കമ്മിറ്റി അംഗം കെ ഗിരി എന്നിവർ സംസാരിച്ചു.
കരകുളം
കരകുളം ലോക്കൽ കമ്മിറ്റി ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി അജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, എസ് എസ് രാജലാൽ, വി അമ്പിളി, വി ശ്രീകണ്ഠൻ, ടി സുനിൽ കുമാർ, എം ലാലു, ആർ പ്രീത, കെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
നെടുമങ്ങാട്
നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. പൂവത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ധര്‍ണ ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് ബിജു അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി ആര്‍ മധു, ബി സതീശന്‍, എസ് സിന്ധു, എസ് കബീര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..