20 May Friday

ഒരുങ്ങി വീണപൂവിൻ കാവ്യശിൽപ്പം

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ കാനായി കുഞ്ഞിരാമൻ ഒരുക്കുന്ന വീണപൂവ് ശിൽപ്പം

തിരുവനന്തപുരം 
മഹാകവി കുമാരനാശാന്റെ കാവ്യങ്ങളെ ആസ്‌പദമാക്കി കാനായി കുഞ്ഞിരാമൻ ഒരുക്കിയ ശിൽപ്പങ്ങൾ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. തോന്നയ്‌ക്കൽ ആശാൻ സ്‌മാരകത്തിലാണ്‌ കാനായിയുടെ മനോഹര ശിൽപ്പങ്ങൾ. ഇവയുടെ അവസാന മിനുക്കുപണി പുരോഗമിക്കുകയാണ്‌. 
 
നാല് ശിൽപ്പമാണ് മുക്കാൽ ഏക്കർ വരുന്ന സ്മാരക ഭൂമിയിൽ ഒരുങ്ങുന്നത്‌. 10 വർഷത്തിലേറെയായി കാനായി ശിൽപ്പനിർമിതിയിലാണ്. കാൻവാസായി ലാൻഡ്‌സ്‌കേപ്‌ ഒരുക്കിയശേഷമാണ്‌ ഓരോന്നും പൂർത്തിയാക്കിയത്‌. 
 
കാനായിയുടെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ ‘വീണപൂവ്’ നിലത്ത് മടങ്ങിക്കിടക്കുന്ന സ്ത്രീരൂപമാണ്.- പുൽപ്പടർപ്പുകളിൽ പടർന്നുകിടക്കുന്ന വാർമുടിയാണ്‌ ശിൽപ്പത്തിന്റെ ആകർഷണം. 
‘ദുരവസ്ഥ’യിലെ സാവിത്രിയും ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനവും ശിൽപ്പാവിഷ്കാരമായുണ്ട്‌. ആശാന്റെ വെങ്കല പ്രതിമ നേരത്തേ പൂർത്തിയായിരുന്നു.
 
ആശാന്റെ കവിതകളെ ആധാരമാക്കിയുള്ള സർഗസൃഷ്ടികൾ വൈകാതെ ജനങ്ങൾക്ക്‌ സമർപ്പിക്കുമെന്ന്‌ തോന്നയ്‌ക്കൽ ആശാൻ സ്‌മാരക ചെയർമാൻ പ്രൊഫ. വി മധുസൂദനൻനായർ പറഞ്ഞു. 
ഫെബ്രുവരിയിൽ ഉദ്‌ഘാടനം ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. പ്രായത്തിന്റേതായ അവശതകൾ മറന്ന് അതീവ താൽപ്പര്യത്തോടെയാണ്‌ കാനായി ശിൽപ്പനിർമാണം പൂർത്തിയാക്കിയത്‌. നിർമാണത്തിന്‌ ആവശ്യമായ ഫണ്ട്‌ സർക്കാർ വിവിധ കാലയളവിൽ അനുവദിച്ചു. ഇതിനുപുറമെ സാംസ്‌കാരിക സമുച്ചയം നിർമിക്കാൻ കഴിഞ്ഞ സർക്കാർ 10 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top