25 May Wednesday

നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ യുവതി കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

 

വിളപ്പിൽ
കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ  അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. വിളപ്പിൽശാല കുണ്ടാമൂഴിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി (25)യുടെ വളർത്തുനായയാണ് കിണറ്റിൽ വീണത്. രണ്ടുസാരി കൂട്ടിക്കെട്ടി ഇതിൽ പിടിച്ച് പാർവതി കിണറ്റിലിറങ്ങി. നായയെ രക്ഷിച്ച് പുറത്തേക്കു കയറാനുള്ള ശ്രമത്തിനിടയിൽ യുവതി കിണറ്റിൽവീണു. കാലിനും കൈക്കും പരിക്കേറ്റതോടെ കയറാനായില്ല. പമ്പ്‌സെറ്റിന്റെ പൈപ്പിൽ പിടിച്ചു കിടന്ന ഇവരെ കാട്ടാക്കട അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. ഫയർമാൻ മഹേന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്‌രാജ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top