29 February Saturday

സ്കൂള്‍ കെട്ടിടത്തിന് ബലക്ഷയമെന്ന വാര്‍ത്ത തെറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020
കിളിമാനൂർ
തട്ടത്തുമല ​ഗവ.ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുകോടി ചെലവിട്ടു നിർമിച്ച കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് വിദഗ്ധ പരിശോധനയിൽ ബോധ്യപ്പെട്ടതായി പിടിഎ പ്രസിഡന്റ് എസ് യഹിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.  കെട്ടിടത്തിന്റെ ഉറപ്പും അടിത്തറയുടെ ബലവും സംബന്ധിച്ച് ടെക്നിക്കൽ കമ്മിറ്റി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിദഗ്ധ പരിശോധന നടത്താൻ തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിലെ ബന്ധപ്പെട്ട വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
നവംബർ 14ന് തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിലെ സീനിയർ പ്രൊഫസറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. തുടർന്ന് നവംബർ 20ന് കെട്ടിടത്തിന്റെ സേഫ് ബിയറിങ്‌ കപ്പാസിറ്റി ടെസ്റ്റും നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്ട്രക്ചറൽ ഫീസിബിലിറ്റി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇതു പരിഗണിച്ച ശേഷം, കെട്ടിടം പണി അടിയന്തരമായി പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉത്തരവു നൽകിയിട്ടുണ്ട്.  
കോഴിക്കോട് എൻഐടി നടത്തിയ സോയിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കെട്ടിടം രൂപകൽപ്പന ചെയ്തത്.  കുട്ടികളുടെ സുരക്ഷയാണ്  പ്രാധാന്യം. അതിനാൽ ശാസ്ത്രീയമായ എല്ലാ പരിശോധനയും  പെട്ടന്ന്‌ പൂർത്തിയാക്കി  സംശയനിവാരണം നടത്തണമെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചു
 
പ്രധാന വാർത്തകൾ
 Top