പാലോട്
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം മാതൃകാ ഫാമായി വികസിപ്പിക്കണമെന്ന് കേരള ഗവ. ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു ഉദ്ഘാടനം ചെയ്തു. എ എ ഹക്കിം അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പൂങ്കുളം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് മധു, സുന്ദരേശൻ ചെട്ടിയാർ, മണ്ണാറം രാമചന്ദ്രൻ, ജോർജ് ജോസഫ്, വിനീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എ എ ഹക്കിം (പ്രസിഡന്റ്), മണ്ണാറം രാമചന്ദ്രൻ (വർക്കിങ് പ്രസിഡന്റ്), വിനീഷ് കുമാർ, സുന്ദരേശൻ ചെട്ടിയാർ, ലാലിനി, വേണുഗോപാലൻ നായർ (വൈസ് പ്രസിഡന്റുമാർ), പൂങ്കുളം ബാലകൃഷ്ണൻ (സെക്രട്ടറി), എസ് അജികുമാർ, എസ് ഉദയകുമാർ, ചിഞ്ചു, വി രാജശേഖരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..