16 January Saturday

കർഷക മാർച്ചിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കർഷകരുടെ പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷകസമിതി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ പിഎംജിയിലേക്ക് നടത്തിയ മാർച്ച്‌

തിരുവനന്തപുരം
രാജ്യതലസ്ഥാനത്തേക്ക്‌ തിളച്ചെത്തുന്ന കർഷക മാർച്ചിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ പിന്തുണ അറിയിച്ചും സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച കർഷക മാർച്ചിൽ ആയിരങ്ങൾ പങ്കാളിയായി. സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ഇരമ്പിയെത്തിയ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച്‌ പ്രതിഷേധം അറിയിച്ചു. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.
തിരുവനന്തപുരം പിഎംജിയിൽ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കർഷകസംഘം സംസ്ഥാന  സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ, ജോയിന്റ്‌ സെക്രട്ടറി വി എസ്‌ പത്മകുമാർ എന്നിവർ സംസാരിച്ചു. 
ജിപിഒക്ക്‌ മുന്നിൽ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ടി എസ്‌ ബിനുകുമാർ, സുനിൽകുമാർ, അഡ്വ. മോഹന ചന്ദ്രൻ, വേളാവൂർ ചന്ദ്രശേഖരൻ, ജഗതി ബാബു, പേട്ട വിജയൻ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം ആർഎംഎസിനു മുന്നിലെ സമരം കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാറും ഉദ്‌ഘാടനം ചെയ്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top