തിരുവനന്തപുരം
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അച്ഛനോടും മകളോടും മോശമായ ഭാഷയിൽ സംസാരിച്ച നെയ്യാർഡാം സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെ തീവ്രപരിശീലനത്തിന് അയച്ചു. കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയനിലാണ് പരിശീലനം. ഗോപകുമാർ ശനിയാഴ്ച അഞ്ചാം ബറ്റാലിയൻ കമാൻഡന്റിന്റെ മുമ്പാകെ ഹാജരാകും. ശനിയാഴ്ചതന്നെ തീവ്രപരിശീലനം തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നും ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്നും തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ പറഞ്ഞു.
പരാതിയുമായി എത്തിയവരോട് പൊലീസിന് ചേരാത്തവിധം ഗോപകുമാർ സംസാരിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പരാതി വാങ്ങാൻ തയ്യാറാകാതെ ഭീഷണിയും അസഭ്യവർഷവും നടത്തുന്ന ദൃശ്യമാണ് പ്രചരിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും ലഭിച്ചു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ മന്ത്രി എ പി അനിൽകുമാറിന്റെ ഗൺമാനായിരുന്നു ഗോപകുമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..