കിളിമാനൂർ
ഭാര്യാ മാതാവിനെ വീട്ടിൽ കയറി മർദിച്ചതിന് മരുമകൻ അറസ്റ്റിൽ. കല്ലമ്പലം ആട്ടറക്കോണം പുത്തനക്കര വീട്ടിൽ നിഹാസി (42)നെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്തത്. പള്ളിക്കൽ മുക്കട റെൻസി മൻസിലിൽ റഹീനാബീവി (46)ക്കാണ് മർദനമേറ്റത്. ഇവരുടെ മകൾ അൻസിയുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് മർദനമെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 4.30ഓടെ ഇവരുടെ വാടക വീടായ മുക്കട ബനീജാ മൻസിലിൽ എത്തി ഭാര്യ അൻസിയെ നിഹാസ് മർദിച്ചു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് റഹീനാബീവിയെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തത്. വെള്ളിയാഴ്ച പാരിപ്പള്ളിയിൽനിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. എസ്എച്ച്ഒ അജി ജി നാഥ്, എസ്ഐ പി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..