03 December Friday

ദേശീയ ജൂനിയർ 
ത്രോബോളിൽ 
ദേവേന്ദുവിന് മികച്ചനേട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
ആറ്റിങ്ങൽ 
ആറ്റിങ്ങൽ ഗവ. ഐടിഐ വിദ്യാർഥിനിക്ക് ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ ചരിത്രനേട്ടം.      
ഉത്തർപ്രദേശിലെ ഖൊരക്പുരിൽ നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിലാണ് ഇലക്ട്രോപ്ലേറ്റർ ട്രേഡിലെ ദേവേന്ദു വെങ്കല മെഡൽനേടിയ കേരള ടീമിന്റെ ഭാഗമായത്. 
കേരളം ആദ്യമായാണ് ദേശീയ ജൂനിയർ ത്രോബോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ മെഡൽ നേടുന്നത്. ദേവേന്ദു മാത്രമാണ് ജില്ലയിൽനിന്ന്‌ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നെടുമങ്ങാട് ഇരിഞ്ചയം തിരുവാതിര ഭവനിൽ ഷിബുവിന്റെയും ദിവ്യയുടെയും മകളാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top