08 December Wednesday

ഹോക്കി കിരീടംനേടി 
കോട്ടൺഹിൽ ടീം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

സംസ്ഥാന ജവാഹർലാൽ നെഹ്‌റു കപ്പ് ഹോക്കി ടൂർണമെന്റിൽ ജേതാക്കളായ കോട്ടൺഹിൽ ഗേൾസ് എച്ച്എസ്എസ് ടീം

സ്വന്തം ലേഖകൻ 
തിരുവനന്തപുരം
കേരള സംസ്ഥാന ജവാഹർ ലാൽ നെഹ്‌റു കപ്പ്‌ ഹോക്കി മത്സരത്തിൽ ചാമ്പ്യൻമാരായി കോട്ടൺഹിൽ ജിജിഎച്ച്‌എസ്എസ്‌ ടീം. ഫൈനലിൽ മലമ്പുഴ ജിവിഎച്ച്‌എസ്‌എസിനെ എതിരില്ലാത്ത മൂന്ന്‌ ഗോളിന് പരാജയപ്പെടുത്തിയാണ്‌ കിരീടനേട്ടം.  30ന്‌ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ടീം യാത്രയായി. 
 സെമിയിൽ ജിവി രാജ സ്പോർട്സ് സ്കൂളിനെ എകപക്ഷീയമായ ഏഴ്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ കോട്ടൺഹിൽ ടീം ഫൈനലിൽ കടന്നത്‌.   
 വിജയികൾക്ക്‌ സ്‌കൂളിൽ സ്വീകരണം നൽകി. എസ്‌എംസി ചെയർമാൻ ആർ പ്രദീപ്‌ കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ എം ലീന ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ എച്ച്‌എം എ വിൻസെന്റ്‌, എസ്‌എംസി അംഗം എസ്‌ അനിൽ, കായികാധ്യാപിക, ജയലക്ഷ്‌മി, ടീം ക്യാപ്‌റ്റൻ ദേവിക എന്നിവർ സംസാരിച്ചു. കോച്ച്‌ രമേശ്‌ കോലപ്പ, രാമലിംഗം എന്നിവരെ ആദരിച്ചു.  അഡീഷണൽ എച്ച്‌എം വി രാജേഷ്‌ ബാബു സ്വാഗതവും സ്‌റ്റാഫ്‌ സെക്രട്ടറി ജീന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top