30 November Tuesday

വാട്ടർ പോളോ ചാമ്പ്യന്മാർക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ് ജേതാക്കൾക്ക് അക്വാട്ടിക് അസോസിയേഷൻ നൽകിയ സ്വീകരണം

വെഞ്ഞാറമൂട് 
ബം​ഗളൂരുവിൽ നടന്ന 47–--ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വാട്ടർ പോളോയിൽ സ്വർണ മെഡൽ നേടിയ കേരള വനിതാ ടീമിനും വെങ്കല മെഡൽ നേടിയ പുരുഷ ടീമിനും സ്വീകരണം നൽകി. 
2019ൽ നടന്ന മത്സരത്തിലും വനിതാ ടീം ജേതാക്കളായിരുന്നു. തിരുവനന്തപുരം ജില്ലാ അക്വാട്ടിക് അസോസിയേഷനും സംസ്ഥാന അസോസിയേഷനും ചേർന്ന് പൂച്ചെണ്ടുകൾ നൽകി. ജില്ലാ അക്വാട്ടിക് അ സോസിയേഷൻ പ്രസിഡന്റ്‌ എ സ് രാജശേഖരൻ, സെക്രട്ടറി ജി ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top