28 November Sunday

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
നേമം
മുക്കംപാലമൂട് ഭാഗത്തുനിന്ന്  1.405 കിലോ കഞ്ചാവും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശപ്പെടുത്തിയ 25 ഗുളികയുമായി യുവാവ് എക്സൈസ് പിടിയിലായി.  ക്രിമിനൽ കേസുകളിൽ  പ്രതിയായ വലിയറത്തല ഒലിപ്പുനട ചാട്ടുമുക്ക് അനുഭവനിൽ അനു (22, മുട്ടായി അനു) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഗുളികകൾ മുട്ടായി എന്ന രഹസ്യ കോഡിലാണ് ഇയാൾ വിൽക്കുന്നത്. 
ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഗുളികകൾ  മാനസികാസ്വാസ്ഥ്യം ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമേ നൽകാറുള്ളൂ. 20 ഗ്രാമിന് മുകളിൽ ഇത്തരം മയക്കുമരുന്ന് ഗുളിക കൈവശം സൂക്ഷിക്കുന്നത് 10 വർഷംവരെ തടവും ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇയാളുടെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുണ്ട്. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചി​ന്റെ നേതൃത്വത്തിൽ പത്മകുമാർ, ഷാജു, നൂജു, ടോണി, ഹർഷകുമാർ, അനീഷ്കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ, സുരേഷ് എന്നിവരാണ് പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top