24 November Tuesday

654 രോഗമുക്തർ; മുക്തി നിരക്ക്‌ 84 ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020
തിരുവനന്തപുരം
ആറുദിവസത്തിന്റെ ഇടവേളയ്ക്കുശേഷം  തലസ്ഥാനത്ത് കോവിഡ്‌ രോഗികൾ വീണ്ടും 500ൽ താഴെയെത്തി. ചൊവ്വാഴ്ച 413 പേർക്ക്‌‌ രോഗം സ്ഥിരീകരിച്ചു‌. ഒക്ടോബർ  20ന്‌ ആണ്‌  500ൽ താഴെ രോഗികൾ ഉണ്ടായിരുന്നത്‌. ചൊവ്വാഴ്‌ച 12 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. 
654 പേർ രോഗമുക്തരായി. ജില്ലയിലെ രോഗമുക്തി നിരക്ക്‌ 84ശതമാനമാണ്‌. നിലവിൽ 8,587 പേർ ചികിത്സയിലുണ്ട്‌.   നെട്ടയം സ്വദേശി അബ്ദുൾ റഹിം (80), ആനാട് സ്വദേശി ശ്രീകുമാർ (60), നെയ്യാറ്റിൻകര സ്വദേശി മണികണ്ഠൻ (42) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചു.
കണ്ടെയ്‌ൻമെന്റ് സോണുകൾ 
പാവൂർകോണം (ശങ്കരമംഗലം പ്രദേശം മാത്രം), അരിനെല്ലൂർ (കണ്ണമാത്ത് കോളനി മാത്രം),  കാക്കാമൂല എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി  പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ  നിയന്ത്രണം ശക്തമാക്കും. 
ഒഴിവാക്കിയവ  
ചുള്ളിയൂർ,  കഴിവൂർ,  പുതുവീട്ടുമേലേ,  മൈലക്കൽ,  മടത്തറ, ചായം, തൊളിക്കോട് ടൗൺ, ആനപ്പെട്ടി,  കോട്ടവിള, കിടങ്ങുമ്മൽ, ഉറിയാകോട്,  കൊലിച്ചിറ, അഴൂർ എൽപിഎസ്,  പൊഴിക്കര, പുളിന്തുരുത്തി,  ഭജനമഠം,  പെടികുളം, വക്കം  പഞ്ചായത്തിലെ പണയിൽകടവ്, പുത്തൻ നട, കായൽവാരം, പറ്റിക്കാവിള എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top