24 November Tuesday

കല്ലമ്പലത്ത്‌ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020
കിളിമാനൂർ 
ദേശീയപാതയിൽ കല്ലമ്പലം ജങ്‌ഷനിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.നാവായിക്കുളം മുക്കുകട കൂനൻചാലിൽ പാറമുകളിൽ വീട്ടിൽ സഞ്ചു (20), കൂനൻചാലിൽ തടത്തിൽ വീട്ടിൽ സുധി (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി 7.30നായിരുന്നു അപകടം.
 നാവായിക്കുളം ഭാഗത്തുനിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും  ആറ്റിങ്ങൽ ഭാഗത്തുനിന്ന്‌ വന്ന് ദേശീയപാത മറികടന്ന് നഗരൂർ ഭാഗത്തേക്ക് തിരിഞ്ഞ മുള്ളറംകോട് സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണാണ് യുവാക്കൾക്ക് പരിക്കേറ്റത്. കല്ലമ്പലം പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top