08 December Thursday

ചെമ്മരുതിയിൽ പോഷകാഹാര കിറ്റ് വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ചെമ്മരുതി പഞ്ചായത്തിൽ ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് 
വിതരണം വി ജോയി എംഎൽഎ നിർവഹിക്കുന്നു

വർക്കല
ചെമ്മരുതി പഞ്ചായത്തിൽ 2022-–23 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.11രോഗികൾക്ക്  മാസംതോറും1000 രൂപ നിരക്കിലുള്ള പോഷകാഹാരമാണ് നൽകുക. ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയങ്ക ബിറിൽ അധ്യക്ഷയായി. 
 
വൈസ് പ്രസിഡൻ്റ് ആർ ലിനീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീത നളൻ വാർഡ്‌ മെമ്പർമാരായ ജിഎസ് സുനിൽ, ശശികല ശ്രീലത, പ്രിയ, മെഡിക്കൽ ഓഫീസർ ഡോ: മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ഷേണായ് തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top