31 October Saturday

നിരവധി ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കഴക്കൂട്ടം 
നിരവധി ക്രിമിനൽ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. സംഘം ചേർന്ന് വിവിധയിടങ്ങളിൽ അക്രമം നടത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ പലസ്ഥലങ്ങളിലായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ്  പൊലീസ് അറസ്റ്റ്‌ ചെയ്തത്. 
കാട്ടായിക്കോണം പേരുത്തല അശ്വതി ഭവനിൽ അരുണപ്പൻ എന്നുവിളിക്കുന്ന അരുൺകുമാർ (29 ) ആണ് അറസ്റ്റിലായത്.  മദ്യപിച്ച് പരസ്യമായി ചീത്തവിളിച്ചതിനെ ചോദ്യം ചെയ്ത അയൽവാസിയായ കുമാറിനെ സംഘം ചേർന്ന് മർദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്‌. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പോത്തൻകോട് പൊലീസ് ഇൻസ്പെക്ടർ ഡി ഗോപി, എസ് ഐ അജീഷ് വി എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top