21 October Wednesday

വധശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
വെഞ്ഞാറമൂട് 
വെട്ടുവിളയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി നാല്‌ പേരെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സഹോദരങ്ങളെ വെഞ്ഞാറമൂട് പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. നെല്ലനാട്, വെട്ടുവിളയിൽ വെട്ടുവിള പുത്തൻ വീട്ടിൽ ഷൈജു(24), സഹോദരൻ ശ്യാം (19) എന്നിവരാണ് പിടിയിലായത്. മറ്റ്‌  പ്രതികളായ ഷൈൻ, ഷാരു, വിഷ്ണു, ശ്രീരാജ്, ശ്രീനാഥ്, മഞ്ജേഷ്, മനേഷ് എന്നീ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
കഴിഞ്ഞ മെയിലാണ്‌ വധശ്രമം നടന്നത്‌. മുൻ വൈരാഗ്യം കാരണം പ്രതികൾ ആയുധങ്ങളുമായി സംഘടിച്ചെത്തി അനിക്കുട്ടൻ, ശരത്ചന്ദ്രൻ, സുനിൽ, വിനീത് എന്നിവരെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്‌തിരുന്നു. ജില്ലാ പൊലീസ് മേധാവി ബി അശോകന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് ഇവർ പിടിയിലായത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top