24 October Thursday

ക്യാമ്പസിൽ കെഎസ്‌യു നേതാക്കളുടെ മദ്യപാനം തടഞ്ഞു: സ്വന്തം പാർട്ടിക്കാരുടെ വക അടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

പരിക്കേറ്റ കെഎസ്‌യു പ്രവർത്തകൻ അരുൺ വിജയൻ

തിരുവനന്തപുരം > കെഎസ്‌യു നേതാക്കൾ ക്യാമ്പസിൽ മദ്യപിക്കുന്നതിനെ നിരന്തരം വിമർശിച്ചിരുന്ന കെഎസ്‌യുക്കാരനും കിട്ടി അടി. എസ്‌എഫ്‌ഐക്കാരെ ആക്രമിക്കുന്നത്‌ കണ്ടുനിൽക്കുമ്പോഴാണ്‌ കെഎസ്‌യു യൂണിറ്റ്‌ കമ്മിറ്റി അംഗവും കോൺഗ്രസിന്റെ സജീവപ്രവർത്തകനും അഞ്ചാം വർഷ എൽഎൽബി വിദ്യാർഥിയുമായ അരുൺ വിജയനെ കെഎസ്‌യുക്കാർ ആക്രമിച്ചത്‌. 
 
തലയുടെ പിന്നിൽ ഹെൽമെറ്റും ബിയർ ബോട്ടിലുംകൊണ്ട്‌ അടിച്ച്‌ നിലത്തിട്ടതിന്‌ ശേഷം കൂട്ടമായി തന്നെ അവർ ചവിട്ടി ക്കൂട്ടിയെന്ന്‌ അരുൺ പറഞ്ഞു. തലയിലും വയറിലും  പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ലോ കോളേജിലെത്തിയപ്പോൾ തൊട്ട്‌ കെഎസ്‌യുക്കാരനായിരുന്ന അരുൺ രണ്ടാം വർഷത്തിൽ ആർട്ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായി കെഎസ്‌യു പാനലിൽ മത്സരിക്കുകയും ചെയ്‌തിരുന്നു. മൂന്നാം വർഷത്തിൽ ക്ലാസ്‌ പ്രതിനിധിയായി കെഎസ്‌യു പാനലിൽ വിജയിക്കുകയും ചെയ്‌തു. കെഎസ്‌യു യൂണിറ്റ്‌ ഭാരവാഹിത്വം ഉപയോഗിച്ച്‌ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കൊപ്പം ചേരാതെ കെഎസ്‌യുക്കാരനായി പ്രവർത്തിക്കുന്നതിന്റെ പകയാണ്‌ അരുണിനോട്‌ തീർത്തത്‌.
പ്രധാന വാർത്തകൾ
 Top