19 September Sunday
പ്രകൃതിവിരുദ്ധ പീഡനം


ആർഎസ്എസ് മുഖ്യശിക്ഷക് 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021
മംഗലപുരം
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്എസ് മുഖ്യശിക്ഷക് പൊലീസ് പിടിയിൽ. 
 
ഞാണ്ടൂർക്കോണം തെറ്റിച്ചൽകുഴി വിളയിൽവീട്ടിൽ രഞ്ജിത്തിനെയാണ് (27) പോത്തൻകോട് പൊലീസ് പിടികൂടിയത്. ഇയാൾ സേവാഭാരതി ഞാണ്ടൂർക്കോണം വാർഡ് ഭാരവാഹിയുമാണ്. കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കുട്ടി വീട്ടിൽ അറിയിച്ചു. ചോദിക്കാൻചെന്ന രക്ഷിതാവിനെ രഞ്ജിത്ത് മർദിച്ചതായും പറയുന്നു. പ്രതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. മജിസ്‌ട്രേട്ടിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top