07 August Friday

നഗരസഭാധ്യക്ഷയെ ആക്രമിച്ചവർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
നെയ്യാറ്റിൻകര   
വെള്ളിയാഴ്ച നെയ്യാറ്റിൻകര ന​ഗരസഭയിൽ ഉണ്ടായ കോൺഗ്രസ്‌ ആക്രമണത്തിൽ കേസെടുത്തു. ചെയർപേഴ്‌സൻ ഡബ്ല്യു ആർ ഹീബയെ ആക്രമിച്ച കോൺഗ്രസ്‌ കൗൺസിലർ എ ലളിതയ്‌ക്കെതിരെയും കോവിഡ്‌ നിയമം ലംഘിച്ച്‌ കൂട്ടംകൂടിയതിന്‌ 30 കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയുമാണ്‌ കേസ്‌. ഡബ്ല്യു ആർ  ഹീബയുടെ  മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ലളിതയ്‌ക്കെതിരെ കേസെടുത്തത്‌‌.  എ ലളിതയുടെ മൊഴിയിൽ ചെയർപേഴ്‌സന്‌‌ എതിരെയും കേസെടുത്തു.  കൗൺസിലർ എ ലളിത ഡബ്ല്യു ആർ ഹീബയെ ആക്രമിക്കുന്നത്‌ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്‌ എന്നിരിക്കെയാണ്‌ വ്യാജ പരാതി. ഇതിൽ ഹീബയെ കൂടാതെ വൈസ് ചെയർമാൻ കെ കെ ഷിബു, കൗൺസിലർ സത്യരാജ്‌ എന്നിവരെയും പ്രതിയാക്കിയിട്ടുണ്ട്‌. 
കോവിഡ്‌ നിയമം ലംഘിച്ച്‌ നഗരസഭയ്‌ക്ക്‌ മുന്നിൽ കെട്ടിയിരുന്ന യൂത്ത്‌ കോൺഗ്രസിന്റെ സമരപ്പന്തൽ പൊലീസ്‌ പൊളിച്ചു നീക്കി. ചെയർപേഴ്‌സന്‌‌ നേരെയുണ്ടായ ആക്രമണത്തിനെതിരെ 44 വാർഡുകളിലും സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധിച്ചു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top