24 August Saturday
ട്രാവൻകൂർ ടെക‌്സ‌് ഷോറൂം നാടിന‌് സമർപ്പിച്ചു

കൈത്തറിത്തൊഴിലാളികളെ സംരക്ഷിക്കും: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

ട്രാവൻകൂർ ടെക്സ്‌റ്റൈൽസിന്റെ നേമത്തെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ വി കെ പ്രശാന്ത്‌, എംഎൽഎമാരായ ഐ ബി സതീഷ്‌, ഒ രാജഗോപാൽ എന്നിവർ ഷോറൂം സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം
ട്രാവൻകൂർ ടെക്സ‌്റ്റൈൽസ‌് ഓഫീസ‌് മന്ദിരം, ട്രാവൻകൂർ ടെക്സ‌് ഷോറൂം എന്നിവ മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെ‌യ‌്തു. കൈത്തറി തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുമെന്ന‌് ഇ പി പറഞ്ഞു.
 
തൊഴിലാളിയുടെ ക്ഷേമമാണ‌് സർക്കാരിന്റെ ലക്ഷ്യം. കൈത്തറി ഉൽപ്പാദനം ശക്തിപ്പെടുത്തും. ഡിസൈനും കളറും സംസ്ഥാനത്ത‌് തന്നെ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും. തൊഴിലാളികൾക്കുള്ള കൂലി കൃത്യ സമയത്ത‌് നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. 
 
മേയർ വി കെ പ്രശാന്ത‌് മുഖ്യപ്രഭാഷണം നടത്തി. ഒ രാജഗോപാൽ എംഎൽഎ ആദ്യവിൽപ്പന നിർവഹിച്ചു. ഐ ബി സതീഷ‌് എംഎൽഎ, കൗൺസിലർമാരായ സഫീറ ബീഗം, എം ആർ ഗോപൻ, കൈത്തറി ഡയറക്ടർ കെ സുധീർ, ശ്രീധന്യൻ, പെരിങ്ങമ്മല വിജയൻ, എം എം ബഷീർ, പാറക്കുഴി സുരേന്ദ്രൻ, ആർ പ്രദീപ‌്കുമാർ, വസുന്ധരൻ, അഡ്വ. എസ‌് കെ പ്രമോദ‌്, ഗീതാകുമാരി, രാജശേഖരൻ, സദാശിവൻ എന്നിവർ സംസാരിച്ചു.
 
എ പ്രസന്നകുമാരൻ നായർ സ്വാഗതവും എസ‌് എ ജയലക്ഷ‌്മി നന്ദിയും പറഞ്ഞു. പ്രായംകൂടിയ നെയ‌്ത്തുതൊഴിലാളി രാജമ്മ, വിവിധ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തുണി നെയ‌്ത നിർമല, ഗിരിജ, അജിത എന്നിവരേയും എസ‌്എസ‌്എൽസി, പ്ലസ‌്ടുപരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക‌് നേടിയ തൊഴിലാളികളുടെ മക്കളേയും അനുമോദിച്ചു.
 
ട്രാവൻകൂർ ടെക‌്സ‌്റ്റയിൽസ‌് ഉൽപാദിപ്പിക്കുന്ന ബഡ‌്ഷീറ്റ‌്, ലുങ്കി, മുണ്ട‌് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ട്രാവൻകൂർ ടെക‌്സ‌് ഷോറൂമിൽ ലഭിക്കും. തൊഴിലാളികൾക്ക‌് വിശ്രമിക്കാൻ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിശ്രമമുറി ഉൾപ്പെടെയാണ‌് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത‌്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top