24 August Saturday

അട്ടക്കുളങ്ങര ജയിൽ ചാടിയ 2 യുവതികളും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

ശിൽപ, സന്ധ്യ

തിരുവനന്തപുരം 
അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന‌് ചാടിയ രണ്ട‌് വനിതാ തടവുകാരെയും പൊലീസ‌് പിടികൂടി. വർക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശിൽപ എന്നിവരെ വ്യാഴാഴ‌്ച രാത്രി  10.45ന‌്  പാലോട‌് വെള്ളയംദേശത്ത‌് നിന്നും പിടികൂടിയത‌്. 
 
കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കാഞ്ചിനട വെള്ളയംദേശം തെക്കുംകര പുത്തൻവീട്ടിൽ ശിൽപ എന്നിവർ അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന‌് ചാടിരക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി പൊലീസ‌് അന്വേഷണം വ്യാപിപ്പിക്കുകയും ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിക്കുകയും ചെയ‌്തിരുന്നു. ഇതിനിടെയാണ‌് ഇവർ പിടിയിലാവുന്നത‌്.    ശിൽപയുടെ വീട‌് വെള്ളയംദേശത്താണ‌്. ശിൽപയുടെവീട്ടിലേക്ക‌് പോകുന്നതിനിടെയാണ‌് ഇവർ പിടിയിലാവുന്നത‌്.  പാലോട‌് ഇൻസ‌്പെക‌്ടർ സി കെ മനോജ‌്, എസ‌് ഐ സതീഷ‌്കുമാർ, ഗ്രേഡ‌് എസ‌് ഐ ഹുസൈൻ, സിപിഒ സാജൻ, രജിത‌്രാജ‌് എന്നിരടങ്ങുന്ന സംഘമാണ‌് ഇവരെ പിടികൂടിയത‌്. ഇരുവരെയും കേസ‌് അന്വേഷിക്കുന്ന ഫോർട്ട‌് പൊലീസ‌ിന‌് കൈമാറി. 
 
ഇരുവരെയും വിശദമായി ചോദ്യം ചെയ്‌താലേ ജയിൽ ചാടിയ വിധവും അതിന‌് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും വ്യക്തമാകൂ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top