07 December Saturday

ഡാഫിനിയമ്മയുടെ ഇടികൊണ്ട്‌ കള്ളന്മാർ ഓടി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
പാറശാല
മാലമോഷ‌്ടിക്കാനെത്തി കള്ളൻമാരെ ഒറ്റയ‌്ക്കിടിച്ചോടിച്ച‌് ഡാഫിനിയമ്മ. കുളത്തൂർ പഞ്ചായത്ത‌് ഓഫീസിന് മുന്നിൽ കട നടത്തുന്ന ഉച്ചക്കട പൊട്ടക്കുഴി വീട്ടിൽ ജെ ഡാഫിനിയമ്മയാണ‌് കള്ളൻമാരെ തുരത്തിയത‌്. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന ഡാഫിനിയമ്മ എല്ലാ ദിവസവും പുലർച്ചെ  നാലിന‌് പഞ്ചായത്ത്‌ ഓഫീസിനു മുന്നിലുള്ള കടയിലെത്തി ചായക്കച്ചവടം നടത്തിയാണ‌് ജീവിക്കുന്നത‌്.
 
വ്യാഴാഴ‌്ച പുലർച്ചെ കട തുറന്ന‌് കച്ചവടം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. 5.15 ഓടെ കുപ്പി വെള്ളം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം ഡാഫിനിയമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചരപ്പവന്റെ മാല പൊട്ടിച്ച‌് രക്ഷപ്പെടാൻ ശ്രമിച്ചു.
 
ഒരാൾ രണ്ട് കുപ്പി വെള്ളം വാങ്ങി 100രൂപ നൽകി. ബാക്കി തുക നൽകുന്നതിനിടെയാണ‌് മാല പൊട്ടിക്കാൻ ശ്രമിച്ചത‌്. ധൈര്യം സംഭരിച്ച ഡാഫിനിയമ്മ കുപ്പി വെള്ളം കൊണ്ട് മോഷ്ടാവിനെ അടിച്ചു. അടിയുടെ ആഘാതത്തിൽ കള്ളന്റെ കൈയിൽനിന്ന‌് മാല താഴെ വീണു. തറയിൽ വീണ മാല ഡാഫിനിയമ്മ ചവിട്ടിത്തെറിപ്പിച്ചു. പിന്നീട‌് ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ മോഷ്ടാക്കൾ പൊഴിയൂർ ഭാഗത്തേക്ക്‌ ബൈക്ക്ഓടിച്ച‌് രക്ഷപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top