22 August Thursday

സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം: സഹകരണ മുന്നണിക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
തിരുവനന്തപുരം
ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വം നൽകുന്ന സഹകരണമുന്നണി പാനൽ ഉജ്വല വിജയം നേടി. എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിലാണ് മുന്നണി വിജയിച്ചത‌്. അയ്യായിരത്തിലധികംപേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ടായിരത്തിയഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ അനുകൂല മുന്നണി വിജയിച്ചത്. സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് –--ബിജെപി അനുകൂല സംഘടനകളുടെ പ്രചാരവേലകളെ തള്ളിയാണ് സെക്രട്ടറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർ മുന്നണിക്ക് ഉജ്വല വിജയം സമ്മാനിച്ചത്.
 
ജോൺ ദാസ് ഡി, പ്രവീൺ കുമാർ പി, മാത്യു ജോസഫ്, മനുലാൽ ബി എസ്, വിനോദ് കുമാർ വി, ശ്രീകേഷ് എസ്, ഹബീബ് പി, റഫീക്ക് എസ്, സുഭാഷ് എൻ, പ്രിയ മോൾ എം പി, രശ്മി എ ആർ, സുജ ഹുസൈൻ, ലാൽ കെ കൊച്ചയം എന്നിവരുൾപ്പെട്ട പാനലാണ് വിജയിച്ചത്. 
 
  സഹകരണ സംഘത്തിന്റെ പ്രസിഡന്റായി എൻ സുഭാഷിനെയും വൈസ് പ്രസിഡന്റായി എസ‌് ശ്രീകേഷിനെയും സെക്രട്ടറിയായി എസ‌് റഫീക്കിനെയും ട്രഷററായി മനുലാൽ ബി എസിനെയും തെരഞ്ഞെടുത്തു.
പ്രധാന വാർത്തകൾ
 Top