20 August Tuesday

വീടുകയറി ആക്രമണം, 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019
നെടുമങ്ങാട്
വെള്ളനാട് കൂവക്കുടി സുജിൻ ഭവനിൽ സുജിത്തിനെയും അമ്മ ജയകുമാരിയെയും  വീടുകയറി ആക്രമിച്ച കേസിൽ പത്തംഗസംഘത്തിലെ രണ്ടുപേർ പിടിയിൽ. കേസിലെ ഒന്നാം പ്രതി വെള്ളനാട് കുളക്കോട് ഗംഗാമല ചിത്തിര വീട്ടിൽ ഷാരോൺ (27), രണ്ടാം പ്രതി വെള്ളനാട് സുനിത്ത് ഭവനിൽ സുനിത്ത് (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി 7.45-ന് ബൈക്കുകളിലെത്തിയ പത്തംഗ സംഘം വീട്ടിൽ  അതിക്രമിച്ച‌്കയറി സുജിത്തിനെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ അമ്മ ജയകുമാരിയെയും ആക്രമിക്കുകയും വീടിന്റെ ജനാലകൾ തകർക്കുകയും ചെയ‌്തു. 
 
ക്രിക്കറ്റ് കളിക്കിടയിലുണ്ടായ  അടിപിടിയുടെ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അരുവിക്കര സിഐ ഷിബുകുമാർ, എസ്ഐ  മണികണ്ഠൻ നായർ, ക്രൈം എസ് ഐ മോഹനകുമാർ, സീനിയർ സിപിഒ മാരായ പത്മരാജ്, സുദർശനൻ, ഷൈജു, സിപിഒ സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top