13 July Monday

ചെക്കക്കോണം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ക്ലാസ്മേറ്റ്സ് കൾച്ചറൽ ഫോറം കാച്ചാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച നെൽ കൃഷിയുടെ ഞാറുനടീൽ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പേരൂർക്കട 
കാച്ചാണി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ മുന്നിട്ടിറങ്ങി, ചെക്കക്കോണം ഏലായിൽ നെൽകൃഷിക്ക് തുടക്കമായി. ക്ലാസ്മേറ്റ്സ് കൾച്ചറൽ ഫോറം കാച്ചാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ ഞാറുനടീൽ വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാച്ചാണി വാർഡിൽ തരിശുകിടന്ന 75 വയലിൽ 1988–-89 വർഷത്തെ സഹപാഠികൾ ഒത്തുചേർന്നാണ് നെൽകൃഷി ഒരുക്കിയത്. മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കുന്നത്. 
 
യന്ത്രങ്ങൾ ഉപയോഗിക്കാതെ വരമ്പൊരുക്കൽ, നിലമൊരുക്കും മരമടിയും എല്ലാം ചെയ്‌തത്‌ 13 പേരടങ്ങുന്ന കൂട്ടായ്മയുടെ 10 ദിവസത്തെ ശ്രമഫലമായാണ്‌. പ്രത്യാശ ഇനത്തിലെ നെൽവിത്ത് ഉപയോഗിച്ച്  ഒറ്റഞാർ കൃഷി രീതിയാണ് ഉപയോഗിക്കുന്നത്‌. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ, കർഷക സംഘം ഏരിയ സെക്രട്ടറി ടി സുനിൽ കുമാർ, കരകുളം പഞ്ചായത്ത് പ്രസിഡന്റ്‌‌ എം എസ് അനില, ജില്ലാ പഞ്ചായത്തംഗം പി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാഞ്ജലി, ഡി വികാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top