03 July Friday

‘ചങ്ങലകൾ മുറിയട്ടെ, പ്രതിഷേധം ഉയരട്ടെ' ക്യാമ്പയിൻ സജീവം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
വെഞ്ഞാറമൂട്
സിനിമയ്ക്കായി നിർമിച്ച പള്ളിയുടെ സെറ്റ് തകർത്ത സംഘപരിവാർ ഭീകരതയ്‌ക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ‘ചങ്ങലകൾ മുറിയട്ടെ, പ്രതിഷേധം ഉയരട്ടെ' എന്ന ഓൺലൈൻ  ക്യാമ്പയിൻ  സംഘടിപ്പിച്ചു. രണ്ടു ദിവസമായി നടന്നുവരുന്ന പോസ്റ്റർ സമരത്തോടും ഓൺലൈൻ വീഡിയോ പ്രതിഷേധത്തിനോടും നിരവധി എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
 
സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ച പോസ്റ്റർ ക്യാമ്പയിനിൽ മുരുകൻ കാട്ടാക്കട, വിനു ഏബ്രഹാം, വിനോദ് വൈശാഖി, എം എൽ ജോണി, കെ എസ് രതീഷ്, ഡി യേശുദാസ്, വിനോദ് വെള്ളായണി തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം മലയാള സിനിമാ-സാഹിത്യകാരെ പങ്കെടുപ്പിച്ച്‌ ഓൺലൈൻ സാംസ്കാരിക പ്രതിഷേധ സംഗമം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിൽ ആരംഭിച്ചിരിക്കുകയാണ്. സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, സി അശോകൻ, കാരയ്ക്കാമണ്ഡപം വിജയകുമാർ, ഇർഷാദ്, മാലാ പാർവതി, പി എൻ സരസമ്മ, ജോബി  തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top