11 April Sunday

വീട്ടമ്മയുടെ മരണം: പ്രതികളെ പിടികൂടാനായില്ല

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
വെള്ളറട  
സദാചാര​ഗുണ്ടകളുടെ ‌അതിക്രമത്തെ തുട‌ർന്ന് വീട്ടമ്മ ജീവനൊടുക്കാനിടയായ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കുന്നത്തുകാൽ നരിയൂർ കരുണാലയത്തിൽ അക്ഷര (36)യാണ് രണ്ടാഴ്ചമുമ്പ് തീ കൊളുത്തി മരിച്ചത്. 
കടം കൊടുത്ത പണം മടക്കി വാങ്ങാൻ സ്വകാര്യ ധനസ്ഥാപന ഉടമ വീട്ടിലെത്തിയപ്പോൾ സമീപവാസികളും ആർഎസ്എസ് പ്രവർത്തകരുമായ നാലുപേർ തടഞ്ഞുവച്ച് അക്ഷരയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പരിഹാസവും ഭീഷണിയും അസഹ്യമായപ്പോൾ അക്ഷര വീടിനുള്ളിൽ കൈത്തണ്ട മുറിച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാൽവർ സംഘം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ബിജെപി നേതാക്കളുടെ ആവശ്യപ്രകാരം ചില പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. വിവിധ മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണ് കേസെടുക്കാൻപോലും തയ്യാറായത്. പ്രതികളെ അറസ്റ്റു ചെയ്യാത്തപക്ഷം ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് ശക്തമായ സമരംചെയ്യാനാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top