23 April Friday

ബിജെപി കൗൺസിലർ മർദിച്ച സംഭവം: ദൃശ്യങ്ങൾ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
വഞ്ചിയൂർ
മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട സെയിൽസ്‌‌മാനെ കൗൺസിലർ മർദിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്‌. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെ സെയിൽസ്‌‌മാനെ ചെമ്പഴന്തി വാർഡ് കൗൺസിലറും ബിജെപി നേതാവുമായ ചെമ്പഴന്തി ഉദയനും സംഘവും മർദിക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. ഷോറൂമിലെ ജീവനക്കാരനെ മർദിക്കുന്നതും അസഭ്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ ശ്രീകാര്യം പൊലീസ്‌ കൗൺസിലർക്കെതിരെ കേസെടുത്തിട്ടുണ്ട്‌. ഷോറൂമിലെ തന്നെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ്‌ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്‌. 
മാസ്‌ക് വയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന ചെമ്പഴന്തി ഉദയന്‌ ചെരുപ്പ് വാങ്ങിയശേഷം ബിൽ നൽകാൻ ആവശ്യപ്പെട്ടപ്പോൾ മാസ്‌ക് വയ്ക്കാതെ ബിൽ നൽകാനാകില്ല എന്ന്‌  സെയിൽസ്‌‌മാൻ നിലപാട്‌ സ്വീകരിച്ചു. തുടർന്ന്‌ കൗൺസിലർ മർദിച്ചെന്നായിരുന്നു പരാതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top