തിരുവനന്തപുരം
കോർപറേഷൻ ജഗതി ഹെൽത്ത് സർക്കിളിലെ ശുചീകരണത്തൊഴിലാളിയെ മർദിച്ച സംഭവത്തിൽ തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രതിഷേധിച്ചു.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി എസ് ചന്തു അധ്യക്ഷനായി. കെഎംസിഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി പി സുരേഷ്, വൈസ് പ്രസിഡന്റ് എസ് എസ് മിനു, സംസ്ഥാന കമ്മിറ്റിയംഗം സജീവ് എന്നിവർ സംസാരിച്ചു.
ബുധൻ രാത്രി ഒമ്പതരയ്ക്കാണ് തുമ്പൂർമൂഴിയിലെ ശുചീകരണത്തൊഴിലാളിയായ രതീഷ് രാജനെ മർദിച്ചത്. റോഡിൽ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞതിനാണ് ജീവനക്കാരനെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രതീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..