03 December Friday

കെ മുരളീധരനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

മേയർ ആര്യ രാജേന്ദ്രനെതിരെയുള്ള സ്‌ത്രീ വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയറ്റിന് മുന്നിൽ കെ മുരളീധരൻ എംപിയുടെ കോലംകത്തിച്ചപ്പോൾ

തിരുവനന്തപുരം
നഗരസഭാ മേയറും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ  ആര്യ രാജേന്ദ്രനെതിരെ  സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെ മുരളീധരൻ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ  ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റ്‌ മാർച്ച്‌ സംഘടിപ്പിച്ചു.
 
ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്ത് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ ആർ രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എസ്‌ കെ ശിൽപ്പ, ജില്ലാ സെക്രട്ടറിയറ്റ് അംഗം മഞ്ജു എന്നിവരും സംസാരിച്ചു.
 
നഗരസഭാ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള കെ മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ കേരളാ മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്റ്റാഫ് യൂണിയനും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് അസോസിയേഷനും (സിഐടിയു) സംയുക്തമായി നഗരസഭാ അങ്കണത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ് സംസാരിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത നഗരസഭാ അധ്യക്ഷയെയാണ് ജനാധിപത്യപരമായി തെരഞ്ഞെടുത്ത മറ്റൊരു ജനപ്രതിനിധി അപമാനിച്ച് സംസാരിച്ചതെന്നും പി സുരേഷ് പറഞ്ഞു.
 
യോഗത്തിൽ ടിഎംസിഡബ്ല്യൂഎ  (സിഐടിയു)  ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കെഎംസിഎസ്‌യു നേതാക്കളായ എസ് എസ് മിനു, ആർ വി ഷിബു, ഒ ബിജി, എസ് സജീവ്, വി രഞ്ജു, വി എൻ ശിവപ്രസാദ്, ടിഎംസിഡബ്ല്യൂഎ നേതാവ് രാജഗോപാൽ എന്നിവരും സംസാരിച്ചു. 
 
എൽഡിഎഫ്‌ കൗൺസിലർമാർ നടത്തിയ പ്രതിഷേധ പ്രകടനം വി കെ പ്രശാന്ത്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സ്‌റ്റാൻഡിങ്‌ സമിതി അധ്യക്ഷന്മാരായ ഡി ആർ അനിൽ, എസ്‌ സലീം, കൗൺസിലർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു.
 
കെ മുരളീധരൻ എംപി നടത്തിയ സ്ത്രീ വിരുദ്ധവും സംസ്കാര ശൂന്യവുമായ പരാമർശത്തിൽ വനിതാസാഹിതി ജില്ലാ കമ്മിറ്റി  പ്രതിഷേധിച്ചു. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാസെക്രട്ടറി ബി എസ് ജലജകുമാരി  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top