03 December Friday
വലിയതുറക്കാരുടെ സ്വപ്‌നം

പുതിയൊരു കടൽപ്പാലം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

തൂണ് തകർന്നതിനെ തുടർന്ന് ഇടിഞ്ഞുതാണ വലിയതുറ കടൽപ്പാലം

തിരുവനന്തപുരം
 നിലംപൊത്താറായി വലിയതുറ പാലം. ഒരുകാലത്ത്‌ മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ഏറെ സഹായകരമായിരുന്നു ഈ പാലം.    60 വർഷത്തോളം പഴക്കമുണ്ട്‌.കടലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതോടുകൂടി അടച്ചിട്ടിരിക്കുകയാണ്. പൂന്തുറ മുതൽ വേളി വരെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആശ്രയിച്ചിരുന്നത് വലിയതുറ കടൽപ്പാലത്തെയാണ്. മൺസൂൺ കാലങ്ങളിൽ മത്സ്യത്തൊഴിലാളികൾ കരയിൽനിന്നും കടലിലേക്ക് വള്ളങ്ങളും ഫൈബർ മരങ്ങളും കട്ടമരങ്ങളും ഇറക്കിയശേഷം പാലത്തിൽനിന്നും ചാടി അവയിൽ കയറുകയും തിരികെ എത്തുമ്പോൾ  നങ്കൂരം ഇട്ട് ജീവൻ പണയപ്പെടുത്തി പാലത്തിൽനിന്നും ഇടുന്ന വടം ഉപയോഗിച്ച് പാലത്തിലേക്ക് കയറുകയുമാണ് ചെയ്തിരുന്നത്.  
 
നൂറുകണക്കിന് പേർ  പാലത്തിൽനിന്നും ചൂണ്ടയും മറ്റുപകരണങ്ങളും ഉപയോഗിച്ച് മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്നു.  പാലം അടച്ചിട്ടതോടെ  പ്രദേശത്തെ  എൺപത് ശതമാനത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം വഴിമുട്ടി.
 
 വലിയതുറ തുറമുഖ-മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top