28 November Sunday

സിപിഐ എം നേതാവിന്റെ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
വിളപ്പിൽ 
സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം എ അസീസിന്റെ  വീടാക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ എസ് അമലി(22, കുട്ടു)നെയാണ് വിളപ്പിൽശാല എസ്ഐ ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്തത്. 
എ അസീസിന്റെ വിട്ടിയം അമ്മച്ചിപ്ലാവിന് സമീപത്തെ ഫാത്തിമ മൻസിലിന്‌ നേരെയാണ് തിങ്കൾ പകൽ നാലോടെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം വീടിന് നേരെ പടക്കമെറിയുകയും ജനാല ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top