28 November Sunday

സെക്യൂരിറ്റി ജീവനക്കാരനെ 
ആക്രമിച്ചവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
മംഗലപുരം
മദ്യപിച്ചെത്തി കടയ്ക്കുമുന്നിൽ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത സുരക്ഷാ ജീവനക്കാരനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. കേസിൽ പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ്(22), വിനു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. പോത്തൻകോട് താഴേമുക്കിൽ പ്രവർത്തിക്കുന്ന രാജകുമാരി ഹോം അപ്ലയൻസസിലെ സുരക്ഷാ ജീവനക്കാരൻ ഷംനാദിനാണ് മൂന്നംഗ സംഘത്തിന്റെ മർദനമേറ്റത്. 
 
24ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. പരിക്കേറ്റ ഷംനാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top