29 November Tuesday
വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കുക

സിഐടിയു ജില്ലാ സമ്മേളനം സമാപിച്ചു

സ്വന്തം ലേകഖൻUpdated: Tuesday Sep 27, 2022

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാട്ടാക്കടയിൽ നടന്ന പൊതുസമ്മേളനം ഉദ‍്ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രി വി ശിവൻകുട്ടി സമീപം

കാട്ടാക്കട
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്‌ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
വിനോദസഞ്ചാരം, വ്യവസായം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും വലിയ മാറ്റംകൊണ്ടുവരുന്ന പദ്ധതിയാണ്‌ വിഴിഞ്ഞം തുറമുഖം. തുറമുഖ വികസനത്തിന്‌ പ്രകൃതിദത്തമായി ഇത്രയും സൗകര്യങ്ങളുള്ള മറ്റൊരിടം ഇന്ത്യയിലില്ല. തുറമുഖത്തിനെതിരെയുള്ള സംഘടിത നീക്കങ്ങൾ പുതുമയുള്ളതല്ല. സമരത്തിന്റെ പേരിൽ നിർമാണം തടസ്സപ്പെട്ടാൽ പദ്ധതിയെ മാത്രമല്ല, വ്യവസായ സൗഹൃദം അന്തരീക്ഷം തന്നെ ഇല്ലാതാകും. എത്രയും പെട്ടെന്ന്‌ പദ്ധതി പൂർത്തിയാക്കാൻ സർക്കാർ ഇടപെടണം. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
വേളി ക്ലേ ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം അപാകതകൾ പരിഹരിച്ച്‌ നടപ്പാക്കുക, ഗവർണറുടെ ഭരണഘടനാ വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ മണ്ണെണ്ണ വിലവർധന പിൻവലിക്കുക, മത്സ്യസംഭരണം, വിപണനം, ഗുണപരിപാലനം എന്നിവയ്‌ക്കുള്ള നിയമം പ്രാവർത്തികമാക്കുക, വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയമം പഞ്ചായത്തുകളിൽ കൂടി ബാധകമാക്കുക, കേരള ഓട്ടോ മൊബൈൽസിൽ ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യാൻ സർക്കാർ സഹായം നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top