30 November Wednesday
ലഹരിമുക്ത കേരളത്തിനായി

ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
വഞ്ചിയൂർ 
ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി  ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കുമാരപുരം ടർഫിൽ സംഘടിപ്പിച്ച മത്സരം  സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. 9 മേഖലാ കമ്മിറ്റികൾ നിന്നായി വിവിധ ടീമുകൾ മത്സരിച്ചു. ഒന്നാം സ്ഥാനം മെഡിക്കൽ കോളേജ് മേഖലാ കമ്മിറ്റിയും, രണ്ടാം സ്ഥാനം ചെറുവയ്ക്കൽ മേഖലാ കമ്മിറ്റിയും കരസ്ഥമാക്കി. വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം നിധീഷ്, പ്രസിഡന്റ് വിനേഷ്, ട്രഷറർ വി ദിനീത്  എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം
കേരള പൊലീസിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി (യോദ്ധാവ്) യുടെ ഭാഗമായി മെഡിക്കൽ കോളേജ് ശിശുസൗഹൃദ -ജനമൈത്രി  പൊലീസിന്റെ നേതൃത്വത്തിൽ  സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ  മത്സരം ഡിസിപി അജിത്കുമാർ   ഉദ്ഘാടനം ചെയ്തു. സൈബർ സിറ്റി എസി‌പി സി എസ് ഹരി  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു,  
പി ഹരിലാൽ,  സി പി പ്രശാന്ത്, കെ എസ്  രതീഷ്,  ശശാങ്കകുമാർ,  എം എ ഉറൂബ്,  സുരേഷ് കുമാർ , രാജേഷ് കുമാർ ചന്ദ്രബോസ്  എന്നിവർ സംസാരിച്ചു.    മാർത്തോമ്മാ യുവജന സഖ്യം തിരുവനതപുരം, കൊല്ലം ഭദ്രസനവുമായി ചേർന്നാണ് മത്സരം നടത്തിയത്.
സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം
കരമന ജനമൈത്രി പൊലീസും ഓൾ കേരള കെമിസ്റ്റ്‌സ്‌ ആൻഡ്‌ ഡ്രഗിസ്റ്റ്‌സ്‌ അസോസിയേഷനും ചേർന്ന്‌ സെമിനാർ സംഘടിപ്പിച്ചു. ലഹരി വിമുക്ത കേരളം കെട്ടിപ്പടുത്തുന്നതിൽ ഫാർമസിസ്റ്റുകളുടെയും കെമിസ്റ്റുകളുടെയും പങ്ക് എന്നതായിരുന്നു വിഷയം. സെമിനാർ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
എകെസിഡിഎ പ്രസിഡന്റ് എ എൻ മോഹൻ അധ്യക്ഷനായി.  കരമന അജിത്ത്,  പി എം ജയൻ,   എൽ ഷിബു,  എൻ ശശിധരൻ,  ജെ ജയനാരായണൻ തമ്പി,  വി ജെ അർച്ചന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top