16 October Saturday

ശാന്തിസ്വരൂപ്‌ ഭട്‌നഗർ അവാർഡ്‌ ഡോ. ജീമോന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
 
തിരുവനന്തപുരം
മെഡിക്കൽ സയൻസസ്‌ വിഭാഗത്തിൽ സിഎസ്‌ഐആർ ഇന്ത്യ നൽകുന്ന ശാന്തിസ്വരൂപ്‌ ഭട്‌നഗർ അവാർഡിന്‌ മലയാളിയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ്‌ ടെക്‌നോളജിയിലെ എപ്പിഡമോളജി വിഭാഗം ഗവേഷകനുമായ ഡോ. ജീമോൻ പന്യാംമാക്കൽ അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം സമ്മാനിക്കും. ഹൃദ്‌രോഗ പ്രതിരോധത്തിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌. ആരോഗ്യഗവേഷണ രംഗത്ത്‌ 150ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. 
നിലമ്പൂർ ഇഡിവണ്ണ സ്വദേശിയാണ്‌. തിരുവനന്തപുരം ഡെന്റൽ കോളേജ്‌ അസി. പ്രൊഫസർ ഡോ. മൻജു സ്റ്റീഫനാണ്‌ ഭാര്യ. വിദ്യാർഥികളായ മെറിൽ, ദിയ എന്നിവർ മക്കളാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top