31 October Saturday
അതീവഗുരുതരം

1000 കടന്നു

സ്വന്തം ലേഖികUpdated: Sunday Sep 27, 2020
 
തിരുവനന്തപുരം
ജില്ലയിൽ സ്ഥിതി അതീവഗുരുതരം. ശനിയാഴ്‌ചമാത്രം കോവിഡ്‌ സ്ഥിരീകരിച്ചത്‌ 1050 പേർക്ക്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു ജില്ലയിൽ കോവിഡ്‌ രോഗികളുടെ പ്രതിദിന എണ്ണം 1000 കടക്കുന്നത്‌. സംസ്ഥാനത്തെ ആകെ പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 1000 കടന്നത്‌ ജൂലൈ 22നായിരുന്നു. 22 ആരോഗ്യപ്രകർത്തകർക്കടക്കം 1024 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. 373 പേർ രോഗമുക്തരായി. 152 പേരുടെ ഉറവിടം വ്യക്തമല്ല. 21 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. ഒരാൾ വിദേശത്തുനിന്നുമെത്തി. 
അരുവിക്കരയിലെ കെ മോഹനൻ(60), ഒറ്റശേഖരമംഗലത്തെ അനീന്ദ്രൻ(45) എന്നിവരുടേത് കോവിഡ് മരണമാണെന്നും സ്ഥിരീകരിച്ചു. രോഗികളിൽ 459 പേർ സ്ത്രീകളും 591 പേർ പുരുഷന്മാരുമാണ്. 15 വയസിനു താഴെയുള്ള 123 പേരും 60 വയസിനു മുകളിലുള്ള 137 പേരുമുണ്ട്. 4,344 പേർകൂടി നിരീക്ഷണത്തിലായി. ആകെ 28,339 പേർ നിരീക്ഷണത്തിലുണ്ട്. 3,360 പേർ നിരീക്ഷണം പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top