31 October Saturday

നുണപരിശോധന പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Sunday Sep 27, 2020
 
തിരുവനന്തപുരം 
വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐയുടെ നുണപരിശോധന പൂർത്തിയായി. ശനിയാഴ്‌ച വിഷ്‌ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരുടെ പരിശോധന നടത്തി. റിസൾട്ട് ഉടൻ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സിബിഐ വ്യക്തമാക്കി.
ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ഇടപാട്‌, സ്വർണക്കടത്ത്‌, വിദേശയാത്രകൾ എന്നിവയുടെ വിവരങ്ങളാണ്‌ വിഷ്‌ണുവിൽനിന്ന്‌ തേടിയത്‌. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്‌ കേസിലെ പ്രതിയാണ് ഇയാൾ. വൻ തുക ബാലുവിൽനിന്ന്‌ കടംവാങ്ങിയതായും ബിസിനസ്‌ ആവശ്യത്തിന്‌ വിദേശത്ത്‌ പോയിരുന്നതായും ഇയാള്‍ ചോദ്യംചെയ്യലിൽ വ്യക്തമാക്കി‌. ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ ഇയാൾകൂടി ഉൾപ്പെട്ട സ്വർണക്കടത്ത്‌ സംഘത്തിന്‌ പങ്കുണ്ടോ എന്നറിയുകയായിരുന്നു പരിശോധനയുടെ മുഖ്യ ലക്ഷ്യം.
ബാലുവി​ന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതിയെയും സംഗീതരംഗത്തെ പ്രമുഖനെയും കണ്ടതായി സോബി പറഞ്ഞിരുന്നു. ഒരുസംഘം വാഹനം ആക്രമിച്ചതായും വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ ഉറപ്പിക്കാനാണ്‌ സോബിയെ പരിശോധിച്ചത്‌. അടുത്തയാഴ്‌ച ബാലഭാസ്‌കറിന്റെ ബാൻഡ്‌ അംഗങ്ങളെ സിബിഐ വിളിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top